കെഎസ്ടികെ. ഉപജില്ല പ്രവര്‍ത്തക കണ്വെന്ഷന് നടത്തി
ഇരിങ്ങാലക്കുട: കെഎസ്ടികെ. ഉപജില്ല പ്രവര്‍ത്തക കണ്വെന്ഷന് നടത്തി. ഉപജില്ല വൈസ് പ്രസിഡന്റ് കെ. താജുദ്ദീന്റെ അധ്യക്ഷതയില്‍ ജില്ല ജോയിന്റ് സെക്രട്ടറി വി.വി. ശശി ഉദ്ഘാടനം ചെയ്തു. ജൂലായ് 23 ന് നടക്കുന്ന ജില്ലാ ധര്‍ണ്ണയും മാര്‍ച്ചും വന്‍വിജയമാക്കേണ്ടതിന്റെ ആവശ്യകത ഉദ്ഘാടകന്‍ വിശദീകരിച്ചു. ജില്ല പ്രസിഡന്റ് ബി. സജീവ്, ജില്ല എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.എസ്. സജീവന്, മിനി കെ. വേലായുധന് എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു സംസാരിച്ചു. യോഗത്തില്‍ ഉപജില്ല സെക്രട്ടറി ടി. അനില്‍കുമാര്‍ സ്വാഗതവും, ഉപജില്ല ട്രഷറര്‍ ദീപ ആന്റണി നന്ദിയും പറഞ്ഞു

കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശാന്തിസദനത്തില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു
കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഹ്ളാദപ്രകടനം നടത്തി
കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ തകര്‍ത്തതില്‍ ഉന്നത വിദ്യാഭാസ മന്ത്രിയും ഉത്തരവാദി; രമേശ് ചെന്നിത്തല
ഇരിങ്ങാലക്കുടയില്‍ ആവേശം വിതറി യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടന്റെ റോഡ് ഷോ
നിയമസഭ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണം – കോണ്‍ഗ്രസ്