പിണറായി സര്‍ക്കാരിന്റെ വൈദ്യുതി ചാര്‍ജ്ജ് വര്‍ധന പിന്‍വലിക്കുക ബിജെപി വൈദ്യുതി ഭവന് പ്രതിഷേധ സമരം
ഇരിങ്ങാലക്കുട: പിണറായി സര്‍ക്കാരിന്റെ വൈദ്യുതി ചാര്‍ജ്ജ് പിന്‍വലിക്കുക, ജനദ്രോഹ നടപടികള്‍ പിന്‍വലിക്കുക എന്നാവശ്യമുന്നയിച്ച് ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ സര്‍ക്കിള്‍ ഓഫീസിന് മുന്പില് പ്രതിഷേധ സമരം സംഘടിപ്പിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് കവിത ബിജു, മണ്ഡലം ജനറല്‍ സെക്രട്ടറി രതീഷ് കുറുമാത്ത് എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് അമ്പിളി ജയന്, സെക്രട്ടറിമാരായ ആര്‍ച്ച അനീഷ് കുമാര്‍, ടി.കെ. ഷാജു, മണ്ഡലം കമ്മിറ്റിയംഗങ്ങളായ രമേഷ്, സല്ഗു തറയില്‍, പ്രഫുലചന്ദ്രന്, ടൗണ്‍ ഏരിയ പ്രസിഡന്റ് സന്തേഷ് ബോബന്, പൊറത്തിശേരി ഏരിയ പ്രസിഡന്റ് ടി.ഡി. സത്യദേവ്, കാറളം പഞ്ചായത്ത് പ്രസിഡന്റ് അജയന് തറയില്‍, കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആശിഷ ടി. രാജ്, പടിയൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഗോപാലകൃഷ്ണന്, മഹിളാ മോര്‍ച്ച ജില്ല കമ്മിറ്റിയംഗം റീജ ബാബു, കര്‍ഷക മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി രാജന് കുഴുപ്പുള്ളി, ലാമ്പി എന്നിവര്‍ നേതൃത്വം നല്കി.

ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു