ടി.എന്‍. നമ്പൂതിരി അവാര്‍ഡ് നാടക പ്രവര്‍ത്തകനായ ശശീധരന് നടുവിലിന് സമ്മാനിക്കും
ഇരിങ്ങാലക്കുട: സ്വാതന്ത്ര്യസമര സേനാനിയും, സിപിഐ നേതാവും, സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്ന ടി.എന്‍. നമ്പൂതിരി സ്മാരക അവാര്‍ഡ് നാടക പ്രവര്‍ത്തകനായ ശശീധരന് നടുവിലിന് സമ്മാനിക്കും. പതിനായിരത്തി ഒന്ന് രൂപയും, പ്രശസ്തി പത്രവും ഉള്‍പ്പെടുന്ന അവാര്‍ഡ് മുന്‍ കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ നല്‍കും. അനുസ്മരണ സമ്മേളനവും അവാര്‍ഡ് ദാനവും 18 ന് ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ നടത്തുമെന്ന് ടി.എന്‍. സ്മാരക സമിതി പ്രസിഡന്റ് കെ.വി. രാമനാഥന്, സെക്രട്ടറി കെ. ശ്രീകുമാര്‍, സിപിഐ മണ്ഡലം സെക്രട്ടറി പി. മണി എന്നിവര്‍ അറിയിച്ചു. അജിത് കൊളാടി വര്‍ത്തമാനകാല ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യപ്രഭാഷണം നടത്തും.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു