വല്ലക്കുന്ന് ദേവാലയത്തില്‍ തിരുനാളിന് കൊടികയറി
വല്ലക്കുന്ന്: വിശുദ്ധ അല്‍ഫോന്‍സ ദേവാലയത്തില്‍ വിശുദ്ധ അല്ഫോന്സമ്മയുടെ മരണതിരുനാളിന് പൂവത്തുശേരി ഇടവക വികാരി ഫാ. സെബാസ്റ്റ്യന്‍ പഞ്ഞിക്കാരന്‍ കൊടിയേറ്റി. 28 നാണ് മരണതിരുനാള്‍. 27 വരെ എല്ലാ ദിവസവും വൈകീട്ട് 5.30 ന് ആഘോഷമായ നവനാള്‍ ദിവ്യബലി, സന്ദേശം, ലദീഞ്ഞ്, തിരുശേഷിപ്പ് വന്ദനം, നൊവേന എന്നിവ ഉണ്ടായിരിക്കും. തിരുനാള്‍ ദിനമായ 28 ന് രാവിലെ 6.30, 8.30, 10.30, വൈകീട്ട് 4.30 എന്നീ സമയങ്ങളില്‍ ദിവ്യബലി. 10.30 ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് മൂവാറ്റുപുഴ കാര്‍മല്‍ പ്രൊവിന്‍ഷ്യല്‍ ഹൗസിലെ ഫാ. പ്രിന്‍സ് പരത്തിനാല്‍ സിഎംഐ മുഖ്യകാര്‍മികത്വം വഹിക്കും. ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയിലെ ഫാ. ബിജു ചീനാട്ട് സന്ദേശം നല്‍കും. രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയാണ് നേര്‍ച്ച ഊട്ട്. വാഹനങ്ങള്‍ക്ക് വിശാലമായ പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് തിരുനാള്‍ കമ്മിറ്റിക്കുവേണ്ടി ഫാ. ജോസഫ് മാളിയേക്കല്‍, കൈക്കാരന്മാരായ ഡേവിസ് തൊടുപറമ്പില്‍, ആന്റു തൊടുപറമ്പില്‍, ജെക്സണ് തണ്ട്യേക്കല്‍, ജനറല്‍ കണ്‍വീനര്‍മാരായ പോള്‍ മരത്താംപിള്ളി, ആന്റണി തണ്ട്യേക്കല്‍, പബ്ലിസിറ്റി കണ്‍വീനര്‍ ജോണ്സണ് കോക്കാട്ട് എന്നിവര്‍ അറിയിച്ചു