ആര്‍ദ്രം പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് സിനിമാതാരം നൈല ഉഷയുടെ കൈത്താങ്ങ്
ഇരിങ്ങാലക്കുട: പി.ആര്. ബാലന് മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലെ ‘ആര്‍ദ്രം പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ ആതുര സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ശേഖരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രശസ്ത സിനിമാതാരം നൈല ഉഷയുടെ സ്നേഹ സമ്മാനം. ആര്‍ദ്രം പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പൊറത്തിശേരിയിലെ മേഖലയിലെ ഫണ്ട് ശേഖരണ പ്രവര്‍ത്തനം കാട്ടുങ്ങച്ചിറയില്‍ തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ വെച്ച് 10000 രൂപ സംഭാവന നല്കി താരം നിര്‍വഹിച്ചു. ഇരിങ്ങാലക്കുടയിലെ നിരവധി കിടപ്പുരോഗികള്‍ക്ക് ആശ്വാസമായി പ്രവര്‍ത്തിച്ചുവരുന്ന പി.ആര്. ബാലന് മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ സേവനങ്ങള്‍ വിപുലീകരിച്ച് കൂടുതല്‍ സേവനം നല്‍കുന്നതിനായി നിരവധി ഉപകരണങ്ങളും, രോഗീ പരിചരണ സാമഗ്രികളും സമാഹരിച്ചുവരുന്നുണ്ട്. ആര്‍ദ്രം പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ന്നും എല്ലാവിധ പിന്തുണയുമുണ്ടാകുമെന്ന് നൈല ഉഷ പറഞ്ഞു. ആര്‍ദ്രം പാലിയേറ്റീവ് കെയര്‍ മേഖലാ കണ്‍വീനര്‍ കെ.കെ. ദാസന്, കോ-ഓഡിനേറ്റര്‍ പി.എ. അനീഷ്, സിനിമ പിന്നണി പ്രവര്‍ത്തകനും, പാലിയേറ്റീവ് വളണ്ടിയറുമായ ഹോമി ജോണ്‍, സിപിഐ(എം) കാട്ടുങ്ങച്ചിറ ബ്രാഞ്ച് സെക്രട്ടറി എം.ആര്. അജിത്ത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി