നാലമ്പല തീര്‍ഥാടകര്‍ക്ക് കഞ്ഞിവിതരണം ആരംഭിച്ചു

ഇരിങ്ങാലക്കുട: നാലമ്പല തീര്‍ഥാടനത്തിന് കൂടല്‍മാണിക്യക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് സേവാഭാരതിയുടെ നേതൃത്വത്തില്‍ കഞ്ഞി വിതരണം ആരംഭിച്ചു. പ്രവാസി വ്യവസായി തോട്ടാപ്പിള്ളി വേണുഗോപാലമേനോന്, സേവാഭാരതി പ്രസിഡന്റ് നളിന്‍ ബാബു എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. സേവാഭാരതി ജനറല്‍ സെക്രട്ടറി പി.കെ. ഉണ്ണികൃഷ്ണന്, ജയന്തി രാഘവന്, ഹരികുമാര്‍ തളിയക്കാട്ടില്‍, ഒ.എന്‍.സുരേഷ്, മണികണ്ഠന് ചൂണ്ടാണിയില്‍, ജഗദീഷ് പണിക്കവീട്ടില്‍, മിനി സുരേഷ്, കവിത, അന്നദാന സമിതി പ്രസിഡന്റ് രാഘവന്, ഉണ്ണി പേടികാട്ടില്, ഉണ്ണികൃഷ്ണന് എന്നിവര്‍ പങ്കെടുത്തു. ശനി, ഞായര്‍ ദിവസങ്ങളിലാണ് കഞ്ഞിവിതരണം.