കര്‍ഷക സംഘം പുല്ലൂര്‍ മേഖല സമ്മേളനം
ഇരിങ്ങാലക്കുട: കേരള കര്‍ഷക സംഘം പുല്ലൂര്‍ മേഖല സമ്മേളനം പി.പി. ദേവസി സ്മാരക ഹാളില്‍ വെച്ച് കര്‍ഷക സംഘം ജില്ലാ എക്സിക്യുട്ടീവ് അംഗം ടി.ജി. ശങ്കരനാരായണന് ഉദ്ഘാടനം ചെയ്തു. പി.കെ. നാരായണന്‍കുട്ടി പതാക ഉയര്‍ത്തി. മേഖല പ്രസിഡന്റ് ടി.കെ. ശശി അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി പി.വി. രാജേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി, കര്‍ഷക സംഘം ഏരിയ കമ്മിറ്റി അംഗം തങ്കംടീച്ചര്‍, കെ.വി. കൃഷ്ണന് എന്നിവര്‍ അഭിവാദ്യം ചെയ്തു പ്രസംഗിച്ചു. പുല്ലൂര്‍ വില്ലേജില്‍ മുരിയാട് കൃഷിഭവന്റെ സബ് സെന്റര്‍ ആരംഭിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഭാരവാഹികളായി ടി.കെ. ശശി-പ്രസിഡന്റ്, പി.വി. രാജേഷ്-സെക്രട്ടറി, അനൂപ് പായ്യമ്മല്-ട്രഷറര്‍ എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.

രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഫലവൃക്ഷ പോഷക തോട്ട പദ്ധതിക്ക് തുടക്കമിട്ടു
കുട്ടികളുടെ കരങ്ങളില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കള്‍; വെള്ളാനി സെന്റ് ആന്റണീസ് പള്ളിയില്‍ വിളവെടുപ്പ്
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
കാട്ടൂര്‍ പഞ്ചായത്തില്‍ ചെണ്ടുമല്ലി പൂ, പച്ചക്കറി വിളവെടുപ്പ് സംഘടിപ്പിച്ചു