കേരള കര്‍ഷകസംഘം പൊറത്തിശേരി മേഖലാ സമ്മേളനം
പൊറത്തിശേരി: കേരള കര്‍ഷകസംഘം പൊറത്തിശേരി മേഖലാ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം പി.ആര്. വര്‍ഗീസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെഎല്‍ഡിസി കനാലില്‍ കോന്തിപുലം സ്ഥിരം തടയണ നിര്‍മാണം എത്രയും വേഗം ആരംഭിക്കണമെന്നും, മാപ്രാണം സെന്ററില്‍ പൊറത്തിശേരി കൃഷിഭവന്റെ ഒരു സേവന ഉപകേന്ദ്രം തുറന്ന് പ്രവര്‍ത്തിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മുതിര്‍ന്ന കര്ഷകന് എ.പി. വറീത് പതാക ഉയര്‍ത്തി. കെ.യു. വാസുദേവന്‍ അധ്യക്ഷത വഹിച്ചു. കെ.ജെ. ജോണ്സണ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഏരിയാ ട്രഷറര്‍ പി.വി. ഹരിദാസ്, ഏരിയാ ജോ. സെക്രട്ടറി എം.ബി. രാജു മാസ്റ്റര്‍ എന്നിവര്‍ അഭിവാദ്യങ്ങള്‍ നേര്‍ന്നു സംസാരിച്ചു. കെ.എം. പ്രഭാകരന്, സി.എസ്. പ്രകാശന്, രമേശ് വാരിയര്‍, ലിജി സജി, രവീന്ദ്രന്, കെ.ജെ. വര്‍ഗീസ്, വി.എ. രാമന്, ശശികല പ്രഫുലചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. സംഘാടക സമിതി ചെയര്മാന് ആര്.എല്‍. ജീവന്‍ലാല്‍ സ്വാഗതവും, ഐ.ആര്. ബൈജു നന്ദിയും പറഞ്ഞു. ഭാരവാഹികളായി കെ.യു. വാസുദേവന്‍ (പ്രസിഡന്റ്), കെ.ജെ. ജോണ്സണ് (സെക്രട്ടറി), ഐ.ആര്. ബൈജു (ട്രഷറര്‍), ലേഖ ഷാജന് (വൈസ് പ്രസിഡന്റ്), വി.എസ്. പ്രതാപന് (ജോയിന്റ് സെക്രട്ടറി) എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു.

രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഫലവൃക്ഷ പോഷക തോട്ട പദ്ധതിക്ക് തുടക്കമിട്ടു
കുട്ടികളുടെ കരങ്ങളില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കള്‍; വെള്ളാനി സെന്റ് ആന്റണീസ് പള്ളിയില്‍ വിളവെടുപ്പ്
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
കാട്ടൂര്‍ പഞ്ചായത്തില്‍ ചെണ്ടുമല്ലി പൂ, പച്ചക്കറി വിളവെടുപ്പ് സംഘടിപ്പിച്ചു