എംഎസ്എസ് വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട: മുസ്ലീം സര്‍വീസ് സൊസൈറ്റി ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഇരിങ്ങാലക്കുട മഹല്ല് പ്രദേശത്ത് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എപ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള മെമന്റോയും ക്യാഷ് അവാര്‍ഡും ഇരിങ്ങാലക്കുട റസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ നല്കി. യോഗം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് ഉദ്ഘാടനം ചെയ്തു. എംഎസ്എസ് യൂണിറ്റ് സെക്രട്ടറി പി.എ. നസീര്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് എന്‍. ഗുലാം മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുന്‍ സംസ്ഥാന സെക്രട്ടറി ടി.കെ. അബ്ദുള്‍ കരീം, ജില്ലാ പ്രസിഡന്റ് അഡ്വ. കെഎസ്എ ബഷീര്‍, മഹല്ല് പ്രസിഡന്റ് പി.എ. ഷഹീര്‍, മുനിസിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുജ സജീവ്കുമാര്‍, കൗണ്‍സിലര്‍ സി.എം. സാനി, പ്രോഗ്രാം കണ്‍വീനര്‍ പി.എ. നാസര്‍ എന്നിവര്‍ പ്രസംഗിച്ചു.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു