വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് കോവിഡ് മുന്നണിപ്പോരാളികളെ ആദരിച്ചു
കോണത്തുകുന്ന്: വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍പന്തിയില്‍നിന്ന് പ്രവര്‍ത്തിച്ച ആരോഗ്യ പ്രവര്‍ത്തകരേയും റാപിഡ് റെസ്പോണ്‍സ് ടീം അംഗങ്ങളേയും ഗ്രാമപഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ സര്‍ട്ടിഫിക്കറ്റും മെമന്റോയും നല്കി ആദരിച്ചു. യോഗത്തില്‍ വൈസ് പ്രസിഡന്റ് സുജന ബാബു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് മെമന്റോയും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഷറഫുദ്ദീന്, വാര്‍ഡ് മെമ്പര്‍ ഷംസു വെളുത്തേരി, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രസന്ന അനില്‍കുമാര്‍, സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് സുജന്‍ പൂപ്പത്തി എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ആര്‍ആര്‍ടി അംഗങ്ങളും, രണ്ട് ആയുര്‍േവദ ഡിസ്പെന്‍സറികളിലെ മെഡിക്കല്‍ ഓഫീസര്‍മാരും ജീവനക്കാരും ആദരവ് ഏറ്റുവാങ്ങി. ചടങ്ങില്‍ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സിന്ധു ബാബു, വിവിധ വാര്‍ഡ് മെമ്പര്‍മാര്‍, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍ ഗീതാഞ്ജലി ബിജു തുടങ്ങിയവര്‍ പങ്കെടുത്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജിയോ ഡേവിസ് സ്വാഗതവും, വാര്‍ഡ് മെമ്പര്‍ സിമി റഷീദ് നന്ദിയും പറഞ്ഞു.