പതിനേഴുകാരിയെ പീഡനത്തിന് ഇരയാക്കിയ പരാതിയില്‍ യുവാവ് അറസ്റ്റില്‍
ഇരിങ്ങാലക്കുട: പതിനേഴുകാരിയെ പീഡനത്തിന് ഇരയാക്കിയ പരാതിയില്‍ യുവാവ് അറസ്റ്റിലായി. കിഴുപ്പുള്ളിക്കര സ്വദേശി പ്രിനേഷിനെയാണ് (31) ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ പെണ്‍കുട്ടിയെ പ്രണയം നടിച്ച് തന്റെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി. ഇതേ തുടര്‍ന്ന് പോക്സോ നിയമപ്രകാരം കേസെടുത്ത ഡിവൈഎസ്പിയും സംഘവും വ്യക്തമായ അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്. പെണ്‍കുട്ടിയോട് ഇയാള്‍ വിവാഹ വാഗ്ദാനം നടത്തിയിരുന്നതായും പറയപ്പെടുന്നുണ്ട്. വിദഗ്ധ ഡോക്ടര്‍മാരുടെ അഭിപ്രായവും മറ്റും ശേഖരിച്ചാണ് അന്വേഷണ സംഘം അറസ്റ്റിലേക്ക് എത്തിയത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ രേഖകളും പോലീസ് പരിശോധിച്ചു വരികയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ്ഐ മാരായ പി.ജെ. ഫ്രാന്‍സിസ്, ടി.യു. സുരേഷ്, എഎസ്ഐ മാരായ മുഹമ്മദ് അഷറഫ്, എം. സുമല്‍, സീനിയര്‍ സിപിഒ മാരായ
ഇ.എസ്. ജീവന്, സോണി സേവ്യര്‍, സിപിഒ കെ.എസ്. ഉമേഷ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി