യുവകലാസാഹിതി ഏകദിന കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: യുവകലാസാഹിതി എടതിരിഞ്ഞി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏകദിന കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു. കാര്യക്ഷമതയുള്ള വിദ്യാഭ്യാസ കോഴ്സുകള്‍ ഏതെല്ലാം, ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏതെല്ലാം, അഡ്മിഷന് രീതികള്‍, മികച്ച തൊഴില്‍ സാധ്യതകള്‍ എന്നിവയെ കുറിച്ച് കൃത്യമായി അറിയുവാനും, തീരുമാനങ്ങള്‍ എടുക്കുവാനും വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും സഹായിക്കുന്ന ഒട്ടേറെ വിവരങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ട പരിശീലന ക്ലാസ് യുവകലാസാഹിതി ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി അഡ്വ. രാജേഷ് തമ്പാന് ഉദ്്ഘാടനം ചെയ്തു. യുവകലാസഹിതി മേഖലാ പ്രസിഡന്റ് സുകുമാരന്‍ ഇടച്ചാലില് അധ്യക്ഷത വഹിച്ചു, ഫിസിയോളജിസ്റ്റ് സി.കെ. സമീര്‍ ക്ലാസ് നയിച്ചു, സെന്റ് തോമസ് കോളജ് ഫോറന്‍സിക് ഡിപ്പാര്‍ട്ട്മെന്റ് മേധാവി ഡോ. സന്ദീപ് പൊന്നുംപുള്ളി, യുവകലാസാഹിതി മണ്ഡലം ജോയിന്റ് സെക്രട്ടറി റഷീദ് കാറളം, യുവകലാസാഹിതി സുകുമാരന്‍ ഇടച്ചാലില്, കെ.പി. ഹജീഷ് എന്നിവര്‍ പ്രസംഗിച്ചു.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു