സംഗമേശ്വര സ്കൂളില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ആദരം
ഇരിങ്ങാലക്കുട: സംഗമേശ്വര എന്‍എസ്എസ് സ്കൂളില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. ഈ വര്‍ഷവും സ്കൂള്‍ 100% വിജയം കരസ്ഥമാക്കി. നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സ്കൂള്‍ മാനേജര്‍ അഡ്വ. ഡി. ശങ്കരന്‍ക്കുട്ടി അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയന് സെക്രട്ടറി കെ. രവീന്ദ്രന്, അഡ്വ. ഡി. ശങ്കരന്‍ക്കുട്ടി, സോണിയ ഗിരി, എം. രമണിക്കുട്ടി എന്നിവര്‍ ചേര്‍ന്ന് സമ്മാനദാനം നിര്‍വഹിച്ചു. താലൂക്ക് യൂണിയന് അംഗങ്ങളായ മണി മേനോന്, വിജയന് ചിറ്റേഴത്ത്, അഡീഷണല്‍ ഇന്‍സ്പെക്ടര്‍ രോഹിത്, പിടിഎ പ്രസിഡന്റ് ശശി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. യോഗത്തില്‍ രക്ഷകര്‍ത്താക്കളും, അധ്യാപകരും പങ്കെടുത്തു. സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ കെ. വിജയന് സ്വാഗതവും, പ്രിന്‍സിപ്പല്‍ എം. രമണിക്കുട്ടി നന്ദിയും പറഞ്ഞു.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു