‘ഇരിങ്ങാലക്കുടയും, കേരളത്തിലെ കര്‍ഷക സമരങ്ങളും’ എന്ന വിഷയത്തില്‍ ചരിത്ര സെമിനാര്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: കേരള കര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയാസമ്മേളനത്തിന്റെ ഭാഗമായി നടത്തിവരുന്ന അനുബന്ധ പരിപാടികളുടെ ഭാഗമായി ‘ഇരിങ്ങാലക്കുടയും, കേരളത്തിലെ കര്‍ഷക സമരങ്ങളും’ എന്ന വിഷയത്തില്‍ ചരിത്ര സെമിനാര്‍ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് അധ്യാപിക സിന്റോ കോങ്കാത്ത് വിഷയാവതരണം നടത്തി. പി.വി. ഹരിദാസ് ചടങ്ങില്‍ അധ്യക്ഷനായി. കെ.പി. ദിവാകരന്, ടി.എസ്. സജീവന്, ടി.ജി. ശങ്കരനാരായണന്, എം.ബി. രാജു, കെ.വി. ജിനരാജദാസ്, അജിത പീതാംബരന്, എന്‍.കെ. അരവിന്ദാക്ഷന്, പി.ആര്. ബാലന് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ കേരളത്തിലെ ആദിവാസി വിഭാഗമായ ‘മുതുവാന്‍’ വിഭാഗത്തിന്റെ മുന്നേറ്റത്തെ കുറിച്ചുള്ള ഗവേഷണത്തില്‍ ഡോക്ടറേറ്റ് നേടിയ കെ.ജി. ശ്രീകുട്ടിയെയും, മികച്ച കര്‍ഷകരെയും, കര്‍ഷക ഗ്രൂപ്പുകളെയും ആദരിച്ചു. പ്രഫ. കെ.കെ. ചാക്കോ സ്വാഗതവും, പി.വി. രാജേഷ് നന്ദിയും പറഞ്ഞു.