സിപിഎം പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി നിര്‍മിച്ചുനല്‍കുന്ന സ്നേഹവീടിന്റെ നിര്‍മാണം ആരംഭിച്ചു
മാപ്രാണം: സിപിഎം പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി നിര്‍ധന കുടുംബത്തിന് നിര്‍മിച്ചുനല്‍കുന്ന സ്നേഹവീടിന്റെ നിര്‍മാണം ആരംഭിച്ചു. സിപിഎം ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് വീടിന്റെ തറക്കല്ലിട്ടു. ചടങ്ങില്‍ ഏരിയാ കമ്മിറ്റിയംഗം എം.ബി. രാജു അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി വി.എ. മനോജ്കുമാര്‍ ആശംസകളര്‍പ്പിച്ചു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആര്.എല്‍. ശ്രീലാല്‍ സ്വാഗതവും സ്നേഹവീട് നിര്‍മാണകമ്മിറ്റി കണ്‍വീനര്‍ കെ.ജെ. ജോണ്സണ് നന്ദിയും പറഞ്ഞു. 22-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി തൃശൂരില്‍ ചേര്‍ന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലാണ് കേരളത്തിലെ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റികള്‍ കുറഞ്ഞത് ഒരു നിര്‍ധന കുടുംബത്തിനെങ്കിലും ഒരു വീട് നിര്‍മിച്ചു നല്‍കണമെന്ന് തീരുമാനിച്ചത്. ആയതിന്റെ ഭാഗമായാണ് പാര്‍ട്ടി പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി മാടായിക്കോണം പരേതനായ ആലിങ്ങപ്പറമ്പില് ആനന്ദന്റെ മകള്‍ ആതിരയ്ക്കും, അമ്മ രമയ്ക്കുമായി സ്നേഹവീട് നിര്മിച്ചുനല്കാന് തീരുമാനിച്ചത്. വളരെ നിര്ധനകുടുംബമായ ആതിരയ്ക്കും, അമ്മ രമയ്ക്കുമായി മാടായിക്കോണത്ത് സ്വന്തമായുള്ള മൂന്ന് സെന്റ് സ്ഥലത്താണ് സ്നേഹവീട് ഒരുക്കുന്നത്. നിര്‍മാണം തുടങ്ങുന്നതിനുള്ള പ്രാഥമിക ധനസമാഹരണം പാര്‍ട്ടി പ്രവര്‍ത്തകര്‍ ആക്രി ശേഖരിച്ചുവിറ്റും, പായസചാലഞ്ചുവഴിയുമാണ് ശേഖരിച്ചത്. തുടര്‍ന്ന് സുമനസുകള്‍ സ്പോണ്സര് വഴി നല്കുന്ന നിര്‍മാണ സാമഗ്രികള്‍ ശേഖരിച്ചും, പാര്‍ട്ടി പ്രവര്‍ത്തകരുടെ സന്നദ്ധസേവനം ഉപയോഗിച്ചും വീടുനിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. മാള ഐടിഐയില്‍ ആര്‍ക്കിട്ടെക്ച്ചര്‍ വിദ്യാര്‍ഥിനിയായ ആതിരയ്ക്ക് 650 ച. അടി തറ വിസ്തീര്‍ണമുള്ള വീടാണ് ഒരുങ്ങുന്നത്.

എല്ലാവര്ക്കും വീട് എന്ന പദ്ധതിയുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂര്‍ ജില്ലാ കമ്മിറ്റി
പ്രതിഭാ പോഷണപദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം അഡ്വ.തോമസ് ഉണ്ണിയാടന് എംഎല്‍എ നിര്‍വഹിച്ചു
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ഇന്റല്‍ ഉന്നതി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബ് പ്രവര്‍ത്തനമാരംഭിച്ചു
കെയ്റോസ് കുടുംബസംഗമം 2026 സംഘടിപ്പിച്ചു
ജനമൈത്രി പൊലിസിന്റെ എന്റെ യാത്ര സുരക്ഷിതം ക്യാമ്പയിന്
ഗാന്ധിഗ്രാം റസിഡന്റ്സ് അസോസിയേഷന് വാര്‍ഷിക പൊതുയോഗം നടത്തി