കനറാ ബാങ്കിന്റെ നവീകരിച്ച ശാഖ ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തനമാരംഭിച്ചു

ഇരിങ്ങാലക്കുട: ഭാരതത്തിലെ മുന്‍നിര ദേശസാല്‍കൃത ബാങ്കായ കനറാ ബാങ്കിന്റെ നവീകരിച്ച ശാഖ ഇരിങ്ങാലക്കുട ഠാണാ മെയിന്‍ റോഡില്‍ പ്രവര്‍ത്തനമാരംഭിച്ചു. ബാങ്കിന്റെ തൃശൂര്‍ റീജിയണ്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വി.എസ്. രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി നവീകരിച്ച ശാഖയും, ശാഖയോടു ചേര്‍ന്നുള്ള എടിഎം കൗണ്ടറും ഉദ്ഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ കെ.ആര്. വിജയ, കനറാ ബാങ്ക് മുന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എസ.് ഷാജി, മുന്‍ മാനേജര്‍ രാജീവ് മുല്ലപ്പിള്ളി, ബാങ്കിന്റെ റീട്ടെയില്‍ അസറ്റ് ഹബ് ചീഫ് മാനേജര്‍ വേല്മുരുകന്, ഇടപാടുകാരെ പ്രതിനിധീകരിച്ച് കാക്കര ജനാര്ദ്ദനന് നായര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ലീഡ് ഡിസ്ട്രിക് മാനേജര്‍ മോഹനചന്ദ്രന് സ്വാഗതവും ഇരിങ്ങാലക്കുട ശാഖാ ചീഫ് മാനേജര്‍ കെ. ജിന്‍സിമോള്‍ ആന്റണി നന്ദിയും പറഞ്ഞു.