സെന്റ് മേരീസ് അസംപ്ഷന്‍ പള്ളിയില്‍ ഇടവക മധ്യസ്ഥയായ സ്വര്ഗാരോപിത മാതാവിന്റെ ഊട്ടുതിരുനാളിന് കൊടികയറി
നടവരമ്പ്: സെന്റ് മേരീസ് അസംപ്ഷന്‍ പള്ളിയില്‍ ഇടവക മധ്യസ്ഥയായ സ്വര്ഗാരോപിത മാതാവിന്റെ ഊട്ടുതിരുനാളിന് കൊടികയറി. ഫാ. ജോയ് കടമ്പാട്ട് തിരുനാളിന്റെ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. 15 നാണ് തിരുനാള്‍. 14 വരെ ദിവസവും വൈകീട്ട് 5.30 ന് ലദീഞ്ഞ്, നൊവേന, ദിവ്യബലി എന്നിവ ഉണ്ടായിരിക്കും. 14 ന് നടക്കുന്ന കൂടുതുറക്കല് ശുശ്രൂഷകള്‍ക്ക് ഫാ. ജോര്‍ജ് വേഴപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തിരുനാള്‍ ദിനമായ 15 ന് രാവിലെ 6.30 ന് ദിവ്യബലി, 9.30 ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. സിബു കള്ളാപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. സെബാസ്റ്റ്യന്‍ പഞ്ഞിക്കാരന്‍ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, തിരുനാള്‍ ഊട്ട് എന്നിവ ഉണ്ടായിരിക്കും. 16 ന് രാവിലെ 6.30 ന് മരിച്ചവര്‍ക്കുള്ള ദിവ്യബലി, ഒപ്പീസ് എന്നിവ ഉണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ആന്റോ ചുങ്കത്ത്, കൈക്കാരന്മാരായ ബാബു ആച്ചാണ്ടി, ജോയ് പാറേക്കാടന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍; സെന്റ് തോമസ് കത്തീഡ്രല്‍ ദീപാലങ്കാരപ്രഭയില്
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു