സുബ്രതോ കപ്പ് ഫുട്ബോളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച എച്ച്ഡിപി സമാജം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍

നടവരമ്പ്: ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ഇരിങ്ങലക്കുട വിദ്യാഭ്യാസ ജില്ല സുബ്രതോ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ അണ്ടര്‍ 17 വിഭാഗത്തില്‍ എടതിരിഞ്ഞി എച്ച്ഡിപി സമാജം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ജേതാക്കളായി. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ സ്ഥിരം ജേതാക്കളായ ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ പരാജയപ്പെടുത്തി കൊണ്ടാണ് എച്ച്ഡിപി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ജൂലൈ 25നാണ് മത്സരങ്ങള്‍ ആരംഭിച്ചത്. ആദ്യദിനം നടന്ന അണ്ടര്‍ 14 ആണ്‍കുട്ടികളുടെയും അണ്ടര്‍ 17 പെണ്‍കുട്ടികളുടെയും മത്സരത്തിലും എച്ച്ഡിപി സമാജം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.