ദാബാര്‍ ബൈബിള്‍ ക്വിസ് 2022 ജേതാക്കള്‍
ആളൂര്‍: ഇരിങ്ങാലക്കുട രൂപത മുഖപത്രമായ കേരളസഭ നടത്തിയ ദാബാര്‍ ബൈബിള്‍ ക്വിസ് 2022 മത്സരത്തില്‍ എറണാകുളം അങ്കമാലി, കോതമംഗലം രൂപതകളെ പ്രതിനിധീകരിച്ച ചേച്ചമ്മ ജോജോ റോസ്മേരി ജിജി ടീം ഒന്നാം സ്ഥാനം നേടി. ഇരിങ്ങാലക്കുട രൂപതയിലെ മേരി തോമസ് മേരിക്കുട്ടി ജോസ്, വരാപ്പുഴ രൂപതയിലെ ജാന്‍സി ഫ്രാന്‍സിസ് എ.പി. ഫ്രാന്‍സിസ് എന്നിവര്‍ക്കാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍. സ്മിത ഷാജു ലീന ജോയ് (ഇരിങ്ങാലക്കുട രൂപത), തോമസ്കുട്ടി ജോസ് കെ.ജെ. മേഴ്സി (ആലപ്പുഴ), ഷിജി ജോസ് ഡോണ ജോസ് (ഇരിങ്ങാലക്കുട രൂപത) എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി. ഇരിങ്ങാലക്കുട രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും മറ്റു രൂപതകളില്‍ നിന്നുമായി 38 ടീമുകള്‍ പങ്കെടുത്തു. ബൈബിള്‍, സഭാചരിത്രം, പൈതൃകം, സമകാലിക സംഭവങ്ങള്‍ എന്നിവ ആസ്പദമാക്കിയായിരുന്നു ക്വിസ്. റവ. ഡോ. ജോളി വടക്കന്‍ ക്വിസ് മാസ്റ്ററായി. വികാരി ജനറാള്‍ മോണ്‍. ജോയ് പാലിയേക്കര ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ഡയറക്ടര്‍ ഫാ. ലിജു മഞ്ഞപ്രക്കാരന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ടിന്റോ കൊടിയന്‍, ചീഫ് എഡിറ്റര്‍ ജോസ് തളിയത്ത് എന്നിവര്‍ പ്രസംഗിച്ചു.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു