ചലചിത്ര പ്രവര്ത്തകന് ദീപു ബാലകൃഷ്ണന് മുങ്ങി മരിച്ചു.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യ ക്ഷേത്രം തെക്കേ കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ ചലചിത്ര പ്രവര്ത്തകന് മുങ്ങിമരിച്ച നിലയില്‍. ഇരിങ്ങാലക്കുട കാരുകുളങ്ങര വെളുത്തേടത്ത് പറമ്പില്‍ ദീപു ബാലകൃഷ്ണന് (41) ആണ് മരിച്ചത്. ഇന്നലെ രാവിലെ എഴ് മണിയോടെയാണ് സംഭവം. രാവിലെ അഞ്ച് മണിയോടെ വീട്ടില്‍ നിന്ന് ക്ഷേത്ര കുളത്തിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങിയ ദീപുവിനെ തിരിച്ച് എത്താഞ്ഞതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചെരിപ്പും വസ്ത്രങ്ങളും തെക്കേ കുളത്തിന്റെ പരിസരത്ത് കണ്ടെത്തുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ ഫയര്‍ഫോഴ്സ് യൂണിറ്റിന്റെ നേത്യത്വത്തിലാണ് മുങ്ങിയെടുത്തത്. നിരവധി സിനിമകളില്‍ അസിസ്റ്റന്റ് സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള ദീപു ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഒരു സിനിമയില്‍ അഭിനയിച്ചീട്ടുണ്ട്. ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്ത്തീച്ചിട്ടുണ്ട്. വണ്‍സ് ഇന്‍ മൈന്‍ഡ്, പ്രേമസൂത്രം എന്നീ സിനിമകളുടെ അസോസിയേറ്റ് ഡയറക്ടറായിരുന്നു.സംസ്കാരം ഇന്ന് രാവിലെ 10 ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍. ഭാര്യ-നിമ്മി. മക്കള്‍-പ്രാര്‍ത്ഥന, പത്മസൂര്യ.

വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ലൈന്മാന് മരിച്ചു
ഇവിടെ നിന്ന് പടരാം പുതിയ മാരകരോഗങ്ങള്‍; മാലിന്യക്കൂമ്പാരമായി നഗരത്തിലെ തോടുകള്‍
യുവാവിന്റെ മരണം, ഷിഗെല്ല ബാധിച്ചാണെന്ന് സ്ഥിരീകരണം
വിശ്വാസപരിശീലകര്‍ ജീവിതംകൊണ്ട് സംസാരിക്കുന്നവരാകണം, മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
ലോക രക്തദാതാക്കളുടെ ദിനം: പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലും ഇരിങ്ങാലക്കുട പോലീസ് സബ് ഡിവിഷനും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കൂറ്റന്‍ ഫഌ്സ് ബോര്‍ഡുകളും കൊടിതോരണങ്ങളും നിറഞ്ഞ് കവലകള്‍; നാടാകെ ലോകകപ്പ് ഫുട്ബാള്‍ ആരവത്തില്‍