പുല്ലൂര്‍ നാടകരാവിന്റെ പ്രവര്‍ത്തനോദ്ഘാടനം നടന്നു

ഇരിങ്ങാലക്കുട: ഇരുപത്തിയഞ്ച് വര്‍ഷമായി കലാ സാംസ്കാരിക ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പുല്ലൂര്‍ ചമയം നാടകവേദി. ചമയത്തിന്റെ വാര്‍ഷിക ആഘോഷങ്ങള്‍ പുല്ലൂര്‍ നാടകരാവ് ഒക്ടോബര്‍ 24 മുതല്‍ 29 വരെ ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ നടക്കും. പുല്ലൂര്‍ നാടകരാവിന്റെ പ്രവര്‍ത്തന ഉദ്ഘാടനത്തോടനുബന്ധിച്ച് മലയാളത്തിന്റെ പ്രിയ ബാലസാഹിത്യകാരന്‍ കെ.വി. രാമനാഥന് മാസ്റ്ററെ ചമയം പ്രസിഡന്റ് എ.എന്‍. രാജന് ഷാള്‍ അണിയിച്ച് ആദരിച്ചു. ചീഫ് കോ ഓര്‍ഡിനേറ്റര്‍ കിഷോര്‍ പള്ളിപ്പാട്ട്, മീഡിയ ചെയര്മാന് എ.സി. സുരേഷ് വാരിയര്‍, കലാഭവന്‍ നൗഷാദ്, രേണു രാമനാഥ്, കെ.വി. കൃഷ്ണന് എന്നിവര്‍ സംസാരിച്ചു.