തപാല്‍ വിശേഷങ്ങള്‍ തേടി സെന്റ് സേവിയേഴ്സിലെ വിദ്യാര്‍ഥികള്‍
പുല്ലൂര്‍: ദേശീയ തപാല്‍ ദിനത്തോടനുബന്ധിച്ച് സെന്റ് സേവിയേഴ്സ് സിഎംഐ വിദ്യാലയത്തില്‍ നിന്നും 31 വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന ഒരു സംഘം പ്രധാനധ്യാപകനായ ഫാ. ബിനു കുറ്റിക്കാടന്‍ സിഎംഐ യുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട തപാലാഫീസ് സന്ദര്‍ശിച്ചു. പോസ്റ്റ് മാസ്റ്റര്‍ സി.സി. ശബരീഷ്, പോസ്റ്റുമാന്മാരായ പ്രകാശന്, ഉണ്ണികൃഷ്ണന് എന്നിവര്‍ വിദ്യാര്‍ഥികള്‍ക്ക് തപാല്‍ സംവിധാനങ്ങളെ കുറിച്ച് അവബോധം നല്കി. കൂടാതെ തപാല്‍ മേഖലയുമായി ബന്ധപ്പെട്ട വിദ്യാര്‍ഥികളുടെ സംശയങ്ങളെ ദൂരീകരിക്കുകയും ചെയ്തു. ഒരുമണിക്കൂറോളം നീണ്ടുനിന്ന സന്ദര്‍ശനം പ്രധാനധ്യാപകന്റെ നന്ദി രേഖപ്പെടുത്തലോടെ അവസാനിച്ചു

ഡോ.കെ.ജെ. വര്‍ഗീസിന് ഫിലിപ്പൈന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു