ആനന്ദപുരം സ്കൂളിന് ഇരിപ്പിടങ്ങള്‍ കൈമാറി മുരിയാട് ഗ്രാമപഞ്ചായത്ത്
മുരിയാട്: ഗ്രാമപഞ്ചായത്തിന്റെ 2022 23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആനന്ദപുരം ഗവ. യുപി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ ബെഞ്ചും, ഡെസ്കും വിതരണം ചെയ്തു. സംസ്ഥാന സര്‍ക്കാറിന്റെ ബഡ്ജറ്റ് വിഹിതം ഉപയോഗപ്പെടുത്തി പണി പൂര്‍ത്തീകരിച്ച പുതിയ കെട്ടിടത്തിലേക്കാണ് പുതിയ ബെഞ്ചും ഡെസ്കും പഞ്ചായത്ത് വാഗ്ദാനം ചെയ്യുകയും കൈമാറുകയും ചെയ്തത്. സ്കൂള്‍ അങ്കണത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ബെഞ്ചും ഡെസ്കും പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീകല ടീച്ചര്‍ക്ക് കൈമാറി ഉദ്ഘാടനം ചെയ്യ്തു. യോഗത്തില്‍ പിടിഎ പ്രസിഡന്റും പഞ്ചായത്ത് അംഗം കൂടിയായ എ.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത സുരേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന്, പഞ്ചായത്ത് അംഗം സേവിയര്‍ ആളൂക്കാരന്‍, മുന്‍ പിടിഎ പ്രസിഡന്റ് കെ.കെ. സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ശ്രീകല ടീച്ചര്‍ സ്വാഗതവും, സുഷമ ടീച്ചര്‍ നന്ദിയും പറഞ്ഞു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
പടിയൂരില്‍ കാട്ടുപന്നി ശല്യം രൂക്ഷം; നെല്‍കൃഷി കുത്തിയിളക്കി നശിപ്പിച്ചു