എകെജിസിഎ മുകുന്ദപുരം താലൂക്ക് സമ്മേളനം ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ഓള് കേരള ഗവ.കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് മുകുന്ദപുരം താലൂക്ക് സമ്മേളനം ഇരിങ്ങാലക്കുട ചെറാക്കുളം ടൂറിസ്റ്റ് ഹോം കോണ്‍ഫ്രന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. എകെജിസിഎ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി മനോജ് മേനോന് താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്തു. അസോസിയേഷന് മുകുന്ദപുരം താലൂക്ക് പ്രസിഡന്റ് എം.ഡി. ജെയ്സണ്‍ അധ്യക്ഷത വഹിച്ചു. മുകുന്ദപുരം താലൂക്ക് സെക്രട്ടറി പി.എസ്. ജയരാജന് സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന ഭാരവാഹികളെ മുതിര്‍ന്ന കരാറുകാരനും താലൂക്ക് ട്രഷററുമായ ഐ.കെ. ടോമി ആദരിച്ചു. മുകുന്ദപുരം താലൂക്കിലെ 25 വര്‍ഷം പൂര്‍ത്തീകരിച്ച കരാറുകാരെയും, മികച്ച സാമൂഹ്യ പ്രവര്‍ത്തകരും എകെജിസിഎ മുന്‍ മുകുന്ദപുരം താലൂക്ക് ഭാരവാഹികളുമായ ജോണ്സണ് കോലങ്കണ്ണി, കെ.സി. ഫ്രാന്‍സിസ് എന്നിവരെയും സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി മനോജ് മേനോന് ആദരിച്ചു. ജില്ലാ പ്രസിഡന്റ് പാവു ജോസഫ്, സംസ്ഥാന ഉപദേശക സമിതി അംഗം ഓ.ജി. ബാബു, ജില്ലാ കമ്മിറ്റി ജോ.സെക്രട്ടറി കെ.ഡി. ബിജു, യു.എന്‍. രാമചന്ദ്രന്, സി.വി. രാജേഷ്, താലൂക്ക് എക്സി. കമ്മിറ്റി അംഗം സി.ഡി. ജോണി എന്നിവര്‍ സംസാരിച്ചു. താലൂക്ക് ജോയിന്റ് സെക്രട്ടറി പി.എസ്. ക്രിസ്തുദാസ് സ്വാഗതവും, താലൂക്ക് വൈസ് പ്രസിഡന്റ് ഗോപികുമാര്‍ നന്ദിയും പറഞ്ഞു. എകെജിസിഎ മുകുന്ദപുരം താലൂക്ക് ഭാരവാഹികളായി എം.ഡി. ജെയ്സണ്‍ (പ്രസിഡന്റ്), ബിജു ടോം (വൈസ് പ്രസിഡന്റ്), പി.എസ്. ക്രിസ്തുദാസ് (സെക്രട്ടറി), സി.ഡി. ജോണി (ജോയിന്റ് സെക്രട്ടറി), ഐ.കെ. ടോമി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

സഹകരണ ആശുപത്രിയുടെ 23 ാം ബാച്ച് നഴ്സിംഗ് വിദ്യാര്‍ഥിനികളുടെ ദീപം തെളിയിക്കല്‍ ചടങ്ങ് നടത്തി
ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി