റെസിഡന്‍സ് അസോസിയേഷന് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം നടന്നു
ഇരിങ്ങാലക്കുട: പോലീസ് സ്റ്റേഷന് അതിര്‍ത്തിയിലുള്ള റെസിഡന്‍സ് അസോസിയേഷനുകളുടെ പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം വിളിച്ചുചേര്‍ത്തു. യോഗത്തിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസ് നിര്‍വഹിച്ചു. ജനമൈത്രിസമിതി അംഗം പി.ആര്. സ്റ്റാന്‍ലി അധ്യക്ഷത വഹിച്ച ചടങ്ങിന് ഇരിങ്ങാലക്കുട എസ്എച്ച്ഒ അനീഷ് കരീം സ്വാഗതവും, സമിതിയംഗം കെ.എന്‍. സുഭാഷ് നന്ദിയും രേഖപ്പെടുത്തി. പദ്ധതിയുടെ ഭാഗമായുള്ള ക്ലാസ് എസ്ഐ കെ.പി. ജോര്‍ജ് നയിച്ചു. പദ്ധതി വിശദീകരണം സമിതിയംഗം അഡ്വ. കെ.ജി. അജയകുമാര്‍ നിര്‍വഹിച്ചു. സമിതിയംഗവും മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ജോസ് ചിറ്റിലപ്പിള്ളി ആശംസയര്‍പ്പിച്ചു. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് പോലീസ് ഉദ്യോഗസ്ഥരായ രാഹുല്‍, സുഭാഷ്, രാജേഷ് എന്നിവരും സമിതിയംഗങ്ങളായ എ.സി. സുരേഷ്, ഫിറോസ്, സുനില്‍ എന്നിവരും നേതൃത്വം നല്കി.

സഹകരണ ആശുപത്രിയുടെ 23 ാം ബാച്ച് നഴ്സിംഗ് വിദ്യാര്‍ഥിനികളുടെ ദീപം തെളിയിക്കല്‍ ചടങ്ങ് നടത്തി
ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി