ആതിരക്കൊരു സ്നേഹവീടിന്റെ കട്ട്ള സ്ഥാപിക്കല്‍ ചടങ്ങ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു
പൊറത്തിശേരി: സിപിഎം പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി നിര്‍മ്മിച്ച് നല്കുന്ന ആതിരക്കൊരു സ്നേഹവീടിന്റെ കട്ട്ള സ്ഥാപിക്കല്‍ ചടങ്ങ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. സിപിഎം പൊറത്തിശേരി ലോക്കല്‍ സെക്രട്ടറി ആര്.എല്‍. ജീവന്‍ലാല്‍ അധ്യക്ഷനായിരുന്ന ചടങ്ങില്‍ സിപിഎം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി വി.എ. മനോജ് കുമാര്‍ മുഖ്യാതിഥി ആയിരുന്നു. രണ്ട് നിലകളായി പണിയുന്ന സ്നേഹവീടിന്റെ നിര്‍മ്മാണത്തിന് തുറന്ന മനസോടെയുള്ള പിന്തുണയാണ് ലഭിക്കുന്നതെന്ന് ജീവന്‍ലാല്‍ പറഞ്ഞു. ഭവന നിര്‍മ്മാണത്തിനായി അരലക്ഷം രൂപയുടെ സിമന്റ് സംഭാവന ചെയ്ത റിട്ടയ്ട് തഹസില്‍ദാര്‍ ഇ.കെ. ഷഹീറിനും ഭാര്യ സഹീറ ഷഹീര്‍, 1500 സിമന്റ് കട്ടകള്‍ സംഭാവനയായി നല്കിയ എടക്കുളം എസ്എന്‍ജിഎസ് യുപി സ്കൂളിലെ പ്രധാന അധ്യാപികയായ ദീപ ആന്റണി, സ്നേഹ വീടിന്റെ മുന്‍വശത്തെ കട്ട്ളയും വാതിലും നിര്‍മിച്ച് നല്കിയ മാടായിക്കോണം സ്വദേശി വടേക്കാട്ടില് അജയഘോഷ് എന്നിവര്‍ക്ക് ഭവന നിര്‍മ്മാണ കമ്മിറ്റിയുടെ പ്രത്യേകമായ സ്നേഹമറിയിച്ചു. ഭവന നിര്‍മ്മാണ കമ്മിറ്റിയുടെ കോഓഡിനേറ്റര്മരായ കെ.കെ. ദാസന് സ്വാഗതവും, എം.എസ്. സുജയ് നന്ദിയും പറഞ്ഞു. സിപിഎം ഏരിയ കമ്മിറ്റി അംഗം എം.ബി. രാജുമാസ്റ്റര്‍, ലോക്കല്‍ കമ്മിറ്റി അംഗം കെ.ജെ. ജോണ്സണ്, നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ അംബിക പള്ളിപ്പുറത്ത്, സി.സി. ഷിബിന്‍, എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു