പട്ടാപ്പകല്‍ സ്ഥാപനത്തില്‍ കയറി ജീവനക്കാരിയുടെ പണവും മൊബൈല്‍ ഫോണും അടങ്ങുന്ന ബാഗ് കവര്‍ന്ന പ്രതി അറസ്റ്റില്‍
ഇരിങ്ങാലക്കുട: പട്ടാപ്പകല്‍ സ്ഥാപനത്തില്‍ കയറി ജീവനക്കാരിയുടെ പണവും മൊബൈല്‍ ഫോണും അടങ്ങുന്ന ബാഗ് കവര്‍ന്ന പ്രതി അറസ്റ്റില്‍. നെന്മണിക്കര ചിറ്റിശ്ശേരി കൊട്ടേക്കാട് വീട്ടില്‍ രതീഷ് (47) നെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 19ന് കല്ലേറ്റുങ്കര പള്ളിനടയിലുള്ള സ്ഥാപനത്തില്‍ നിന്നാണ് 9500 രൂപയും ഫോണും അടങ്ങുന്ന ബാഗ് പ്രതി കവര്‍ന്നത്. പിടിയിലായ പ്രതിക്ക് പുതുക്കാട്, തിരൂര്‍ എന്നീ സ്റ്റേഷനുകളില്‍ ബൈക്കുകള്‍ കവര്‍ന്നതിനും കൊടുങ്ങല്ലൂരില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതിനും കേസുകള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ക്രൈസ്റ്റ് കോളജ് പരിസരത്ത് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.