കെഎസ് പാര്‍ക്കില്‍ വെസ്റ്റാ അഖില കേരള ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: കെഎസ് പാര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ സ്കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് 21-ാമത് വെസ്റ്റാ അഖില കേരള ചിത്രരചനാ മത്സരവും, കലാ മത്സരങ്ങളും, സംഘടിപ്പിച്ചു. കെഎസ്ഇ മാനേജിങ്ങ് ഡയറക്ടര്‍ എംപി ജാക്സണ് അധ്യക്ഷത വഹിച്ച സമാപന സമ്മേളനം ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം നിര്‍വഹിച്ചു. വിജയികള്‍ക്കുള്ള സമാനദാനം മാനേജിംഗ് ഡയറക്ടര്‍ എംപി ജാക്സണ്, എക്സിക്യുട്ടീവ് ഡയറക്ടര്‍ പോള്‍ ഫ്രാന്‍സീസ്, ഡയറക്ടര്‍മാരായ പി.ഡി. ആന്റോ, മേരിക്കുട്ടി വര്‍ഗീസ് എന്നിവര്‍ നിര്‍വഹിച്ചു. ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസര്‍ ആന്‍ഡ് കമ്പനി സെക്രട്ടറി ആര്. ശങ്കരനാരായണന് ആശംസകള്‍ അര്‍പ്പിച്ചു. ജനറല്‍ മാനേജര്‍ എം. അനില്‍ സ്വാഗതവും, ജനറല്‍ കണ്‍വീനര്‍ ഡോ. വി.വി. രാജി നന്ദിയും പറഞ്ഞു. മാസ്റ്റര്‍ നിരജന്‍ എസ്. കുമാര്‍ ശിശുദിന സന്ദേശം നല്കി. വെസ്റ്റാ ബേബി പ്രിന്‍സ് ആയി കെ.ആര്. ദക്ഷദേവിനെയും, വെസ്റ്റാ ബേബി പ്രിന്‍സസ് ആയി എസ്. നിര്‍മയി പ്രകാശിനേയും തിരഞ്ഞെടുത്തു.

കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
ഓരോ കുഞ്ഞിലും ഒരു സൂപ്പര്‍ഹീറോ; സ്വപ്നങ്ങള്‍ക്ക് ചിറകേകി ചിറക് 2026
യുവപ്രതിഭകള്‍ക്ക് വേദിയൊരുക്കാന്‍ നവ്യം പോലുള്ള അരങ്ങുകള്‍ അനിവാര്യമെന്ന് ജി. വേണുഗോപാല്‍
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ സന്ദര്‍ശിച്ചു
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി