ഫാ. സ്റ്റെഫാനോ മാര്ട്ടോഗ്ലിയോന് ഇരിങ്ങാലക്കുട ഡോണ്‍ബോസ്കോ സ്കൂളില്‍ ഹൃദ്യമായ വരവേല്‍പ്പ്
ഇരിങ്ങാലക്കുട: ഡോണ്‍ബോസ്കോ സലേഷ്യന്‍ സഭയുടെ വികാരി ജനറല്‍ ഫാ. സ്റ്റെഫാനോ മാര്ട്ടോഗ്ലിയോന് ഇരിങ്ങാലക്കുട ഡോണ്‍ബോസ്കോ സ്കൂളില്‍ ഹൃദ്യമായ വരവേല്‍പ്പ് നല്കി. സലേഷ്യന്‍ സഭയുടെ കേരളത്തിലെ പ്രഥമ വിദ്യാലയമായമാണ് ഇരിങ്ങാലക്കുട ഡോണ്‍ബോസ്കോ സ്കൂള്‍. ചടങ്ങില്‍ ഡോണ്‍ബോസ്കോ സ്കൂളിന്റെ ഡയമണ്ട് ജൂബിലി ലോഗോ പ്രകാശനം ചെയ്തു. ബാംഗ്ലൂര്‍ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ ഫാ. ജോസ് കോയിക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍, വൈസ് പ്രൊവിന്‍ഷ്യാല്‍ ഫാ. ഷാല്ബിന് കാളഞ്ചേരി, ഫാ. ജോയ് നെടുംപറമ്പില്‍, സെന്റ് തോമസ് കത്തീഡ്രല്‍ വികാരി ഫാ. പയസ് ചിറപ്പണത്ത്, സ്കൂളിന്റെ റെക്ടറും മാനേജരുമായ ഫാ. ഇമ്മാനുവേല്‍ വട്ടക്കുന്നേല്‍, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സന്തോഷ് മണിക്കൊമ്പേല്‍, സെന്‍ട്രല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. മനു പീടികയില്‍, അഡ്മിനിസ്ട്രേറ്റര്‍ ഫാ. ജോയ്സണ്‍ മുളവരിക്കല്‍, സ്പിരിച്വാല് ആനിമേറ്റര്‍ ഫാ. ജോസിന് താഴത്തട്ട്് എന്നിവര്‍ ചടങ്ങില്‍ സന്നഹിതരായിരുന്നു.

ക്രൈസ്റ്റ് കോളജിന് അഞ്ച് ഇന്തൊനേഷ്യന്‍ സര്‍വകലാശാലകളുമായി അക്കാദമിക സഹകരണത്തിനു ധാരണ
ഇരിങ്ങാലക്കുടയെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം; ഇരിങ്ങാലക്കുട റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ഗണിതശാസ്ത്ര ക്വിസ്: ഭാരതീയ വിദ്യാഭവന് പൂച്ചട്ടി ഒന്നാം സ്ഥാനം കരസ്ഥമാക്കി
അരനൂറ്റാണ്ടിന്റെ സ്നേഹയാത്ര; 141 ദമ്പതിമാരുടെ സംഗമമായി
ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗിന്റെ പേരില്‍ 1.34 കോടി രൂപ തട്ടിയ കേസ്; 10 ാം പ്രതിയെ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും അറസ്റ്റ് ചെയ്തു
അരങ്ങ് 2026ന് സാംസ്കാരികപ്പൊലിമയോടെ സമാപനം