സൗഹൃദ ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഓട്ടോണമസ് ഇരിങ്ങാലക്കുട നാഷണല്‍ സര്‍വീസ് സ്കീം (യൂണിറ്റ്സ് 20, 49), ജില്ലാ ശുചിത്വമിഷന് എന്നിവയുടെ നേതൃത്വത്തില്‍ ലോകകപ്പ് ഫുട്ബോള്‍ ആഘോഷം ഹരിതച്ചട്ടം പാലിച്ചുകൊണ്ട് എന്ന ആശയം മുന്നോട്ട് വച്ച് ഹരിതാരവം എന്ന പേരില്‍ സൗഹൃദ ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു. റെഡ്യൂസ്, റിയൂസ്, റിസൈക്കിള്‍ എന്നീ ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയും അത് വഴി പ്ലാസ്റ്റിക് ഉപയോഗം കുറക്കുക എന്ന ലക്ഷ്യവും മുന്‍നിര്‍ത്തി ത്രീ ഗോള്‍ ക്യാമ്പയിന് എന്ന പദ്ധതിയുടെ ഭാഗമായാണ് ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചത്. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ ശുചിത്വ മിഷന് ഭാരവാഹി ശ്രുതി സന്നിഹിതയായിരുന്നു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ എസ്.ആര്. ജിന്‍സി, വി.പി. ഷിന്റോ, ജോമേഷ് ജോസ്, ലിസ്മെറിന് പീറ്റര്‍, ഹസ്മിന ഫാത്തിമ എന്നിവര്‍ പരിപാടിക്ക് നേതൃത്വം വഹിച്ചു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം