പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്തു
പൂമംഗലം പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആരംഭിച്ച ഓപ്പണ്‍ ജിം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: പൂമംഗലം പഞ്ചായത്ത് 2026 2027 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആരംഭിച്ച ഓപ്പണ്‍ ജിം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് വത്സല ബാബു മുഖ്യാതിഥിയായി. മറ്റു ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ആശംസകള്‍ അര്‍പ്പിച്ചു. ആധുനിക കാലഘട്ടത്തില്‍ സ്ത്രീകളുടെ ആരോഗ്യ അവബോധം വളര്‍ത്തുന്നതിനായി സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കിക്കൊണ്ട് പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ത്രിതല പഞ്ചായത്ത് 2026 2027 വര്‍ഷത്തെ പദ്ധതി വിഹിതം വിനിയോഗിച്ചുകൊണ്ട് സ്ഥാപിച്ച ഓപ്പണ്‍ വെല്‍നെസ് ആന്‍ഡ് ഹാപ്പിനെസ് സെന്ററിന്റെയും വനിതാ വെല്‍നെസ് സെന്ററില്‍ സ്ഥാപിച്ച എല്‍ഇഡി പാനല്‍, സിസിടിവി കാമറ തുടങ്ങിയവയുടെയും സംയുക്ത ഉദ്ഘാടനവും നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കവിത സുരേഷ് സ്വാഗതവും പൂമംഗലം കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എസ്. സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സൗജന്യ അസ്ഥിരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
അമ്മന്നൂര്‍ ഗുരുകുലത്തിലെ മാധവനാട്യഭൂമിയില്‍ മായാശിരസ് കൂടിയാട്ടം അരങ്ങേറി
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
പ്രഥമ രുദ്രപ്രഭ പുരസ്കാരം കലാനിലയം ഗോപിക്കും കലാമണ്ഡലം ശിവദാസനും
എന്റെ പാടം എന്റെ പുസ്തകം പദ്ധതിക്ക് തുടക്കം
വേണുജിയും കപിലയും ഐഎഫ്പി ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കും