പടിയൂര്‍ ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തില്‍ ക്ഷീര കര്‍ഷക സംഗമം നടന്നു
പടിയൂര്‍ : വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും ക്ഷീര വികസന വകുപ്പിന്റെയും, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പരിധിയിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ക്ഷീര കര്‍ഷക സംഗമം മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. പടിയൂര്‍ ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തില്‍ പടിയൂര്‍ വളവനാങ്ങാടി കെകെഎംഎസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന് അധ്യക്ഷത വഹിച്ചു. പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന്, പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന് കുറ്റിപ്പറമ്പില്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ പ്രസന്ന അനില്‍കുമാര്‍, സുരേഷ് അമ്മനത്ത്, പടിയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. സുകുമാരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രാജേഷ് അശോകന്, സുധ ദിലീപ്, രഞ്ജിനി ടീച്ചര്‍, അഡ്വ. ശശികുമാര്‍ ഇടപുഴ, അസ്മാബി ലത്തീഫ്, കെ.ബി. ബിനോയ്, ടെസി ജോയ് കൊടിയന്‍, പടിയൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ടി.വി. വിബിന്, ലിജി രതീഷ്, ജയശ്രീ ലാല്‍, പടിയൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോയ്സി ആന്റണി, സുനന്ദ ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു.

ചെണ്ടുമല്ലികൃഷിയില്‍ നൂറുമേനിയുമായി പുല്ലൂര്‍ സഹൃദയ കുടുംബശ്രീ
ക്ലീന്‍ പടിയൂര്‍ പദ്ധതി; ഫെഡറല്‍ ബാങ്ക് വാഹനം കൈമാറി
കാറളം നന്തിയില്‍ വെള്ളം കയറിയ പ്രദേശങ്ങള്‍ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ സന്ദര്‍ശിച്ചു
പുളിക്കലച്ചിറ പാലം അപ്രോച്ച് റോഡ് പൂര്‍ത്തിയായി, പാലത്തിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി
പടിയൂര്‍ കുടുംബശ്രീക്ക് ഐഎസ്ഒ അംഗീകാരം
പടിയൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ അധിക തസ്തികകളും പുതിയ ഒപി ബ്ലോക്കും അനുവദിക്കണം: ആരോഗ്യമന്ത്രിക്ക് നിവേദനം നല്കി