മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംരക്ഷണം ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: സാമൂഹ്യനീതി വകുപ്പിന്റെയും മെയിന്റനന്‍സ് ട്രൈബ്യൂണല്‍ ഇരിങ്ങാലക്കുട, മെയിന്റനന്‍സ് ട്രൈബ്യൂണല്‍ തൃശൂരിന്റെയും സംയുക്താഭിമുഖ്യത്തില്‍ മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമത്തിനും സംരക്ഷണത്തിനുമായുള്ള നിയമം 2007 സംബന്ധിച്ചു ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പി.എച്ച്. അസ്ഗര്‍ഷാ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ ടി. മഞ്ജിത് ബോധവല്‍ക്കരണ ക്ലാസുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയും വയോജന ക്ഷേമ സന്ദേശം നല്‍കുകയും ചെയ്തു. സാമൂഹ്യനീതി വകുപ്പ് ജൂണിയര്‍ സൂപ്രണ്ട് സിനോ സേവി സ്വാഗതം പറഞ്ഞു. അഡ്വ. റെബിന് ഗ്രാലന്‍, മാര്‍ഷല്‍. സി. രാധാകൃഷ്ണന്, ബിനി സെബാസ്റ്റ്യന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. സെക്ഷന്‍ ക്ലാര്‍ക്ക് എം. പ്രദീപ്, ഓര്‍ഫനേജ് കൗണ്‍സിലര്‍ പി.എസ്. സുജ, എല്‍ഡര്‍ ലൈന്‍ എഫ്ആര്ഓ ജി. സജിനി എന്നിവര്‍ സംസാരിച്ചു.