പടിയൂരില്‍ മൂന്ന് റോഡുകള്‍ നാടിന് സമര്‍പ്പിച്ചു, മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം നിര്‍വഹിച്ചു.
നിര്‍മ്മാണം പൂര്‍ത്തീകരിച്ചത് എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നുള്ള 36 ലക്ഷം ഉപയോഗിച്ച്
ഇരിങ്ങാലക്കുട: പടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇരിങ്ങാലക്കുട എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് പൂര്‍ത്തീകരിച്ച മൂന്ന് പ്രവൃത്തികളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. വാര്‍ഡ് അഞ്ചിലെ ശ്രീ അണ്ടിക്കോട്ട് ചക്കപ്പന്‍ റോഡ്, വാര്‍ഡ് നാലിലെ മഹാത്മ റോഡിന്റെ സൈഡ് കെട്ടി സംരക്ഷണം, എടതിരിഞ്ഞി വില്ലേജ് കോളനി റോഡ് എന്നീ മൂന്ന് പ്രവൃത്തികളുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. മണ്ഡലത്തിലെ എല്ലാ റോഡുകളും ഉന്നത നിലവാരത്തിലേയ്ക്ക് ഉയര്‍ത്താന്‍ കഴിഞ്ഞെന്നത് വലിയ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. ഠാണ ചന്തക്കുന്ന് ജംഗ്ഷന് വികസനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി മുന്നോട്ട് പോകുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എംഎല്‍എ ഫണ്ടില്‍ നിന്നുള്ള 20 ലക്ഷം രൂപ ഉപയോഗിച്ചാണ് ശ്രീ അണ്ടിക്കോട്ട് ചക്കപ്പന്‍ റോഡ് പൂര്‍ത്തീകരിച്ചത്. മഹാത്മ റോഡിന്റെ സൈഡ് കെട്ടി സംരക്ഷണം 7.5 ലക്ഷം രൂപ ഉപയോഗിച്ചും, എടതിരിഞ്ഞി വില്ലേജ് കോളനി റോഡ് 8.50 ലക്ഷം രൂപ ഉപയോഗിച്ചുമാണ് പൂര്‍ത്തീകരിച്ചത്. എടതിരിഞ്ഞി വില്ലേജ് ഓഫീസ് പരിസരം, ശ്രീ അണ്ടിക്കോട്ട് ചക്കപ്പന്‍ റോഡ് പരിസരം എന്നിവിടങ്ങളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്, മുന്‍ എംഎല്‍എ പ്രഫ. കെ.യു. അരുണന് മാസ്റ്റര്‍, ബ്ലോക്ക് മെമ്പര്‍മാരായ സുധ ദിലീപ്, രാജേഷ് അശോകന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. സുകുമാരന്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാരായ ലിജി രതീഷ്, ടി.വി. വിബിന്, ജയശ്രീലാല്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.