മയക്കുമരുന്ന് ലഹരിക്ക് എതിരെ ഗോള്‍ ലഹരി
ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയുടെയും ജനമൈത്രി പോലീസിന്റെയും ഐഎംഎ ഇരിങ്ങാലക്കുടയുടെയും സഹകരണത്തോടെ നടത്തുന്ന മയക്കുമരുന്ന് ലഹരിക്ക് എതിരെ ഗോള്‍ ലഹരി ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റോയ് ജോസ് ആലുക്കല്‍ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ഐഎംഎ പ്രസിഡന്റ് ഡോ. ജോം ജോസഫ് മയക്കുമരുന്ന് ലഹരിയുടെ അപകടങ്ങളെക്കുറിച്ച് ബോധവല്കരണ ക്ലാസ് എടുത്തു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ജോണ്‍ നിധിന് തോമസ്, അഡ്വ.കെ.ആര്. വിജയ, ബിജോയ് പോള്‍, ഗില്‍ബര്‍ട്ട് ഇടശേരി, ടി.വി. ചാര്‍ളി, ജെയ്സണ്‍ പാറേക്കാടന്‍, ഷാജന് ചക്കാലക്കല്‍ എന്നിവര്‍ സംസാരിച്ചു.