ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം: മുരിയാടിന് കിരീടം
മുരിയാട്: ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തില്‍ മുരിയാട് ഗ്രാമപഞ്ചായത്തിന് ഓവറോള്‍ കിരീടം. മുരിയാട്, കാറളം, കാട്ടൂര്‍, പറപ്പൂക്കര പഞ്ചായത്തുകളാണ് പങ്കെടുത്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. സമാപന സമ്മേളനത്തിന് മുന്നോടിയായി നാടന്‍പാട്ടും നാടന്‍ കലാരൂപങ്ങളും കലാ കായിക പ്രതിഭകളും ജനപ്രതിനിധികളും പൊതുജനങ്ങളും കുടുംബശ്രീ പ്രവര്‍ത്തകരും പങ്കെടുത്ത ഘോഷയാത്രയും ഇരുനൂറുപേര്‍ പങ്കെടുത്ത മെഗാ തിരുവാതിരയും സംഘടിപ്പിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനന് വലിയാട്ടില്‍, കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേമരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സമ്മേളനത്തിനുശേഷം ഉദിമാനം കലാസംഘത്തിന്റെ നാടന്‍പാട്ട് അരങ്ങേറി.

പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്തു
പൂമംഗലം പഞ്ചായത്ത് കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
മുരിയാട് പഞ്ചായത്തില്‍ സഞ്ചാര സംരക്ഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ധര്‍ണ നടത്തി
പൂമംഗലം പഞ്ചായത്തില്‍ പകല്‍വീട് തുറന്നു
പൂമംഗലം ഗവ. ആയുര്‍വേദാശുപത്രി മാറ്റുന്നു; സൗകര്യങ്ങളുള്ള കെട്ടിടം ഉപേക്ഷിക്കുന്നതില്‍ നാട്ടുകാര്‍ക്ക് ആശങ്ക
വനിതാ സംരംഭകർക്ക് ഇരുചക്രവാഹന സബ്സിഡി നൽകി