കോണ്‍ഗ്രസ് രാഷ്ട്രീയ പ്രചരണജാഥ സമാപനം
പട്ടേപ്പാടം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കാട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബ്ലോക്ക് പ്രസിഡന്റ് കെ.കെ. ശോഭനന് നയിക്കുന്ന ജനമുന്നേറ്റ രാഷ്ട്രീയ വിശദീകരണ പ്രചരണ ജാഥ സമാപിച്ചു. കാറളം മണ്ഡലത്തില്‍ വെള്ളാനി സെന്ററില്‍ നിന്നും ഡിസിസി പ്രസിഡന്റ് ജോസ് വെള്ളൂര്‍ ഉദ്ഘാടനം ചെയ്ത ജാഥ ബ്ലോക്കിലെ കാറളം, കാട്ടൂര്‍, പടിയൂര്‍, പൂമംഗലം, വേളൂക്കര മണ്ഡലങ്ങളില്‍ മുഴുവന്‍ ബൂത്തുകളിലും രണ്ട് ദിവസ പര്യടനം പൂര്‍ത്തിയാക്കി പട്ടേപാടം സെന്ററില്‍ സമാപിച്ചു. സമാപനം സമ്മേളനം കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം ഉദ്ഘാടനം ചെയ്തു. ഡി സിസി സെക്രട്ടറി സതീഷ് വിമലന് അധ്യക്ഷനായി. ജാഥ ക്യാപ്റ്റന്‍ ബ്ലോക്ക് പ്രസിഡന്റ് കെ.കെ. ശോഭനന്, രഞ്ജിനി ശ്രീകുമാര്‍, ജോണി കാച്ചപ്പിള്ളി, പി.ഐ. ജോസ്, അഡ്വ. ജോസ് മൂഞ്ഞേലി, കണ്ണന് മാടത്തിങ്കല്‍, അഷറഫ് കാട്ടൂര്‍, അഡ്വ. ശശികുമാര്‍ എടപുഴ എന്നിവര്‍ പ്രസംഗിച്ചു. ബിബിന്‍ തുടിയത് സാഗതവും, വേളൂക്കര മണ്ഡലം പ്രസിഡന്റ് ഷാറ്റോ കുര്യന് നന്ദിയും പറഞ്ഞു.

ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി