കേരള മഹിളാ സംഘത്തിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ക്യാമ്പയിന്
കാറളം: കേരള മഹിളാ സംഘം കാറളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാറളത്ത് ലഹരി വിരുദ്ധ ക്യാമ്പയിന് നടത്തി. പ്രകടനത്തിനു ശേഷം നടന്ന പൊതുയോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ഷീന പറയങ്ങാട്ടില്‍ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് കവിയും നാടക പ്രവര്‍ത്തകനുമായ സുധീഷ് അമ്മ വീട് ലഹരിക്കെതിരെയുള്ള ഒറ്റയാള്‍ നാടകം അവതരിപ്പിച്ചു. മഹിളാസംഘം കാറളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രമ രാജന് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അനിത രാധാകൃഷ്ണന്, ജില്ലാ പഞ്ചായത്തംഗം ഷീല അജയഘോഷ്, പ്രിയ സുനില്‍, ഷീജ സന്തോഷ്, ബിന്ദു പ്രദീപ്, അംബിക സുഭാഷ്, പുഷ്പ ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വിമുക്തി പ്രോഗ്രാം; ടോള്‍ ഫ്രീ നമ്പര്‍ അടങ്ങിയ വിമുക്തി കാര്‍ഡ് വിതരണം ചെയ്തു
മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
കാറളം പഞ്ചായത്തില്‍ ചെണ്ടുമല്ലി വിളവെടുപ്പ് സംഘടിപ്പിച്ചു