വിസ്ഡം ക്ലബിന്റെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ അനുമോദന സമ്മേളനം നടന്നു

ഇരിങ്ങാലക്കുട: വിസ്ഡം ക്ലബിന്റെ കുട്ടായ്മയുടെ നേതൃത്വത്തില്‍ കേരളോത്സവത്തില്‍ ഓവറോള്‍ റണ്ണേഴ്സപ്പായ വിസ്ഡം ക്ലബിനെയും സമ്മാനര്‍ഹരായ കലാ കായിക താരങ്ങളെയും ആദരിച്ചു. അനുമോദന സമ്മേളനം ഇരിങ്ങാലക്കുട നഗരസഭ യുത്ത് കോഓര്‍ഡിനേറ്റര്‍ പ്രവീണ്‍സ് ഞാറ്റുവെട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് വേണു തോട്ടുങ്ങല്‍ അധ്യക്ഷത വഹിച്ചു. വിസ്ഡം ക്ലബിന്റെ 30ാമത് വാര്‍ഷികത്തിന്റെ ഉദ്ഘാടനകര്‍മം ഇരിങ്ങാലക്കുട നഗരസഭയുടെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അനില്‍ നിര്‍വഹിച്ചു. സമ്മാനദാനവും സര്‍ട്ടിഫിക്കറ്റ് വിതരണവും ഇരിങ്ങാലകുട നഗരസഭ മുന്‍ കൗണ്‍സിലര്‍ കെ.വി. ജോഷി ഇരിങ്ങാലക്കുട നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അബീഷ് ചേര്‍ന്ന് വിതരണം നടത്തി. യൂത്ത് ക്ലബ് ഭാരവാഹികളായ അനുബിന്, ഇജാസ് അഹമ്മദ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ട്രഷറര്‍ ജയന് തൃത്താണി സ്വാഗതവും കണ്‍വീനര്‍ ഭരത്കുമാര്‍ നന്ദിയും പറഞ്ഞു.