നേര്‍വഴി 2022ന് തിരിതെളിയിച്ച് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ എന്‍എസ്എസ് യൂണിറ്റ്
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ എന്‍എസ്എസ് യൂണിറ്റുകളുടെ സപ്തദിന സഹവാസ ക്യാമ്പ് നേര്‍വഴി 2022ന് തുടക്കം കുറിച്ചു. 29 വരെ പൂമംഗലം ഗ്രാമപഞ്ചായത്തിലെ ഗവ യുപി സ്കൂള്‍ വടക്കുംകരയില്‍ വെച്ചാണ് ക്യാമ്പ് നടത്തുന്നത്. വിളംബര ജാഥയോടുകൂടി ആരംഭിച്ച ക്യാമ്പിന്റെ ഉദ്ഘാടനം പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി നിര്‍വഹിച്ചു; സെന്റ് ജോസഫ്സ് കോളജിലെ പ്രിന്‍സിപ്പല്‍ റവ. ഡോ. വി.കെ. സിസ്റ്റര്‍ ലിജി അധ്യക്ഷത വഹിച്ച പരിപാടിയില്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. സിസ്റ്റര്‍ സിനി വര്‍ഗീസ് സ്വാഗതം പറഞ്ഞു. പൂമംഗലം ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് മെമ്പര്‍ ജൂലി ജോയും ഗവ യുപി സ്കൂള്‍ വടക്കുംകരയിലെ പ്രധാന അധ്യാപകന് ടി.എസ്. സജീവനും ആശംസകള്‍ അര്‍പ്പിച്ചു. എന്‍എസ്എസ് ലീഡേഴ്സായ മരിയ ഗ്രേസിന്റെയും സാബി ബൈജുവിന്റെയും നേതൃത്വത്തില്‍ നൂറോളം വരുന്ന എന്‍എസ്എസ് വളണ്ടിയേഴ്സ് ചടങ്ങില്‍ പങ്കെടുത്തു.