അരിപ്പാലം വിദ്യാജ്യോതി ഇഎംഎച്ച് സ്കൂളില്‍ വാര്‍ഷികാഘോഷം നടത്തി
അരിപ്പാലം: വിദ്യാജ്യോതി ഇഎംഎച്ച് സ്കൂളിന്റെ 48ാമത് വാര്‍ഷിക ആഘോഷം മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്തു. പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ലിസി ആന്റണി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അരിപ്പാലം സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച് വികാരി ഡോ. ഫാ. ജോണ്സണ് പങ്കേത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. പൂര്‍വ വിദ്യാര്‍ഥി ഫാ. ജോര്‍ജി തേലപ്പിള്ളി മുഖ്യാതിഥിയായിരുന്നു. പിടിഎ പ്രസിഡന്റ് ആര്.എന്‍. രവീന്ദ്രന്, പൂമംഗലം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കത്രീന ജോര്‍ജ്, വാര്‍ഡ് മെമ്പര്‍ ലാലി വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സ്കൂള്‍ ഡയറക്ടര്‍ സിസ്റ്റര്‍ ബെറ്റി സമ്മാനവിതരണം നടത്തി. ലോക്കല്‍ മാനേജര്‍ തെരേസ മാര്ട്ടിന് സ്വാഗതവും സ്കൂള്‍ ലീഡര്‍ എന്‍.എസ്. ആദിത്യ കൃഷ്ണ നന്ദിയും പറഞ്ഞു.

ഡോ.കെ.ജെ. വര്‍ഗീസിന് ഫിലിപ്പൈന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു