കുട്ടന്‍കുളം സംരക്ഷണഭിത്തി നിര്‍മ്മാണം ത്വരിതപ്പെടുത്തണം: ശാസ്ത്രവേദി
ഇരിങ്ങാലക്കുട: കാല്‍നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഒരു പോലെ ഭീഷണി ഉയര്‍ത്തുന്ന ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ മുന്‍വശത്തുളള കുട്ടന്‍കുളത്തിന്റെ അപകടാവസ്ഥയിലുള്ള സംരക്ഷണഭിത്തി കെട്ടി എത്രയും വേഗം പ്രശ്നം പരിഹരിക്കണമെന്ന് ശാസ്ത്രവേദി ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി പ്രസിഡന്റ് രാജലക്ഷ്മി കുറുമാത്തിന്റെ അധ്യക്ഷതയില്‍ കുട്ടന്‍കുളം പരിസരത്ത് നടന്ന പ്രതിഷേധയോഗം ജില്ലാ പ്രസിഡന്റ് പി.കെ. ജിനന് ഉദ്ഘാടനം ചെയ്തു. പുനര്‍നിര്‍മ്മാണ നടപടികള്‍ ഇനിയും വൈകാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനു മേല്‍ ദേവസ്വം അടിയന്തിരമായി ശക്തമായ സമ്മര്‍ദ്ദം ചെലുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി എം. സനല്‍കുമാര്‍, താലൂക്ക് സെക്രട്ടറി കെ.കെ. ഷൗക്കത്തലി, പി.കെ. ശിവന്, ഗീതാ ആനന്ദന്, സിന്ധു പ്രസന്നന്, അരുണ്‍ ഗാന്ധിഗ്രാം, യു. ചന്ദ്രശേഖരന് എന്നിവര്‍ സംസാരിച്ചു.