കന്നുകാലികളിലെ ചര്‍മ്മമുഴ രോഗത്തിനെതിരെ സൗജന്യ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു
ഇരിങ്ങാലക്കുട: കന്നുകാലികളിലെ ചര്‍മ്മമുഴ രോഗത്തിനെതിരെ ഇരിങ്ങാലക്കുട നഗരസഭയില്‍ സൗജന്യ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു. കരുവന്നൂര്‍ സര്‍ക്കാര്‍ മൃഗാശുപത്രിയില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഇരിങ്ങാലക്കുട വെറ്ററിനറി പോളിക്ലിനിക്ക് സീനിയര്‍ സര്ജന് ഡോ. പി. സതീഷ് കുമാറിന് വാക്സിന് കൈമാറി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ രാജി കൃഷ്ണകുമാര്‍, കരുവന്നൂര്‍ മൃഗാശുപത്രി വെറ്ററിനറി സര്ജന് ഡോ. കെ.വി. ഷിബു, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരായ കെ.കെ. അമ്പിളി, പി.ബി. മനോജ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

പൊലിസ് മെഗാ രക്തദാന ക്യാമ്പ് സംരക്ഷ 2026 സംഘടിപ്പിച്ചു
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സൗജന്യ അസ്ഥിരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
പറപ്പൂക്കര കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്
സൗജന്യ നേത്രരോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
മരുന്നിനൊപ്പം വിഷമില്ലാത്ത ഭക്ഷണവും
ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രിയില്‍ ലോക ഹൃദയദിനാചരണം സംഘടിപ്പിച്ചു