സംസ്ഥാന ബജറ്റ് പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനവിനെതിരെ ബിജെപി പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടത്തി
ഇരിങ്ങാലക്കുട: സംസ്ഥാന ബജറ്റില്‍ പട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചു കൊണ്ട് ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പാര്‍ട്ടി മണ്ഡലം ഓഫീസിന് മുന്പില് നിന്നാരംഭിച്ച പ്രകടനം ചുറ്റി ബസ്റ്റാന്‍ഡില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം ബിജെപി മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയതു. മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, രതീഷ് കുറുമാത്ത്, സുനില്‍ തളിയ പറമ്പില്‍, രാമചന്ദ്രന് കോവില്‍പറമ്പില്‍, രമേഷ് അയ്യര്‍, രാഖി മാരാത്ത്, അമ്പിളി ജയന്, ഷാജുട്ടന്‍, സരിത വിനോദ്, രഞ്ജിത്ത് മേനോന്, എം.വി. സുരേഷ്, ലിഷോണ്‍ ജോസ് കട്ടഌസ്, സിന്ധു സതീഷ്, ബൈജു കൃഷ്ദാസ്, സല്ഗു തറയില്‍, ടി.ഡി. സത്യദേവ്, വാണി കുമാര്‍ കോപ്പുള്ളിപറമ്പില്‍, അമരദാസ്, എന്നിവര്‍ നേതൃത്വം നല്കി.