രോഗി ബന്ധു സംഗമവും പരിശീലനവും സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്തിന്റെയും ആനന്ദപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ രോഗി ബന്ധു സംഗമവും പരിശീലനവും സംഘടിപ്പിച്ചു. ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കൻഡറി സ്കൂളില്‍ നടത്തിയ ചടങ്ങിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കാര്‍ത്തിക ജയന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് മെമ്പര്‍ ഷീന രാജന് സ്വാഗതമാശംസിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന്, വാര്‍ഡ് മെമ്പര്‍ നിത എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. പാലിയേറ്റീവ് ട്രെയിനര്‍ അഡ്വ. ടി.എസ്. മായാദാസ് വിശദമായ പാലിയേറ്റീവ് സന്ദേശവും ബോധവല്‍ക്കരണവും നടത്തി. സെക്കന്‍ഡറി പാലിയേറ്റീവ് നഴ്സ് ബിന്‍സി പരിചരണ പരിശീലന ക്ലാസ് എടുത്തു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അബ്ദുള്‍ ഗഫൂര്‍ യോഗത്തിന് നന്ദി രേഖപ്പെടുത്തി.

വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവം: ആരോഗ്യ സംരക്ഷണത്തിന്റെ സന്ദേശവുമായി ഡോ.വി.പി. ഗംഗാധരന്
ക്രൈസ്റ്റ് കോളജില്‍ ഹെയര്‍ ഹെല്‍ത്ത് ക്യാമ്പ് സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു; 50 വിദ്യാര്‍ഥികള്‍ രക്തം നല്കി
റോട്ടറി ക്ലബ് ഓഫ് ഇരിങ്ങാലക്കുട റോയല്‍സ് നിര്‍ധനരായ രോഗികള്‍ക്ക് ഡയാലിസിസ് കിറ്റുകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി; സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് സജ്ജമായി
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു