കേരള സംസ്ഥാന അണ്ടര്‍ 19 ബാസ്കറ്റ് ബോള്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ജൂലിയക്ക് സ്വീകരണം നൽകി
ഇരിങ്ങാലക്കുട: കേരള സംസ്ഥാന അണ്ടര്‍ 19 ബാസ്കറ്റ് ബോള്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ തൃശൂര്‍ ജില്ലാ ടീമില്‍ അംഗമായ മാപ്രാണം ദേശത്ത് ചാക്കോരി വീട്ടില്‍ ജോണ്സന് ഷാലി ദമ്പതികളുടെ മകള്‍ ജൂലിയക്ക് (സെന്റ് മേരീസ് എച്ച്എസ്എസ് ഇരിങ്ങാലക്കുട) ഒരുമ റെസിഡന്‍സ് അസോസിയേഷന്, മാപ്രാണം സ്വീകരണവും ആദരിക്കല്‍ ചടങ്ങും നടത്തി. പ്രസ്തുത ചടങ്ങില്‍ ഇരിങ്ങാലക്കുട മുപ്പത്തിയെട്ടാം വാര്‍ഡ് കൗണ്‍സിലര്‍ ലേഖ ഷാജന് ജൂലിയക്ക് മമന്റോ നല്കി. ഒരുമ റെസിഡന്‍സ് അസോസിയേഷന് രക്ഷാധികാരി മോഹനന് പൊന്നാട അണിയിച്ചു. പ്രസിഡന്റ് ബാലകൃഷ്ണന്, സെക്രട്ടറി ജയപ്രകാശ്, ഖജാഞ്ചി തിലകന് എന്നിവര്‍ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് മെറിറ്റ് ഡേ 2026 സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് സുവോളജി വിഭാഗം അസോസിയേഷന് ദിനം സാപ്പിയന്‍സ് @ 2026 സംഘടിപ്പിച്ചു
കെമിസ്ട്രിയില്‍ പിഎച്ച്ഡി നേടി
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ബയോടെക്നോളജി വിഭാഗത്തിന്റെ വകുപ്പു തല കൂട്ടായ്മ സാല്‍വോസ് 26 ആഘോഷിച്ചു
ഇരിങ്ങാലക്കുട ഗവ. എല്‍പി സ്കൂളിന്റെ പിടിഎ ജനറല്‍ ബോഡി യോഗം നടത്തി
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ അസെന്റ് 2026