സ്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പ് 2023 താണിശേരി വിമല സെന്‍ട്രല്‍ സ്കൂളില്‍ നടന്നു
ഇരിങ്ങാലക്കുട: താണിശേരി വിമല സെന്‍ട്രല്‍ സ്കൂളില്‍ സംസ്ഥാന തല സ്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പ് നടന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യ്തു. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീമ കെ. നായര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സെലിന് നെല്ലംകുഴി, കാട്ടൂര്‍ സിഐ മഹേഷ്കുമാര്‍ സ്വാഗതവും, പൂര്‍വ വിദ്യാര്‍ഥി പ്രതിനിധി ഡോ. മീനു ജോസ്, വാര്‍ഡ് മെമ്പര്‍ സരിത വിനോദ്, വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഗാസിലി ചെറുകുന്നേല്‍, പിടിഎ പ്രസിഡന്റ് ആന്റോ പെരുമ്പിള്ളി, അധ്യാപക പ്രതിനിധി ടെസി ആന്റണി എന്നിവര്‍ പ്രസംഗിച്ചു. സമാപന സമ്മേളനത്തില്‍ കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത സമ്മാനദാനം നിര്‍വഹിച്ചു. ഫാ. ജെയിംസ് പള്ളിപ്പാട്, കോഡിനേറ്റര്‍ ജേക്കബ് ജെ. ആലപ്പാട്ട്, കമ്മിറ്റി മെമ്പര്‍ ജോണ്സന് ചേക്കപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. 50 സ്കൂളുകളില്‍ നിന്നായി ഇരുനൂറില്‍ പരം വിദ്യാര്‍ഥികള്‍ മൂന്ന് തരം സ്കേറ്റ്സ് ഉപയോഗിച്ച് പത്ത് ഇനങ്ങളിലായിരുന്നു മത്സരം.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം