എസ്എന്‍ജിഎസ്എസ് യുപി സ്കൂളില്‍ പാചകപുരയുടേയും ഭക്ഷണശാലയുടേയും നിര്‍മ്മാണ ഉദ്ഘാടനം നടന്നു
എടക്കുളം: ശ്രീനാരായണഗുരു സ്മാരക സംഘം അപ്പര്‍ പ്രൈമറി സ്കൂളിലെ പാചകപുരയും, ഭക്ഷണശാലയും നിര്‍മ്മിക്കുന്നതിനായി 18 ലക്ഷം രൂപ ഇരിങ്ങാലക്കുട എംഎല്‍എയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ഡോ. ആര്. ബിന്ദുവിന്റെ നിയോജകമണ്ഡലം പ്രത്യേക വികസന ഫണ്ടില്‍ നിന്നും അനുവദിച്ചിട്ടുണ്ട്. നിര്‍മ്മാണ ഉദ്ഘാടനം മന്ത്രി. ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന് അധ്യക്ഷത വഹിച്ചു. പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന് കുറ്റിപറമ്പില്‍, ബ്ലോക്ക് മെമ്പര്‍മാരായ രമ രാഘവന്, സുരേഷ് അമ്മനത്ത്, പൂമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ്, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കത്രീന ജോര്‍ജ്, എസ്എന്‍ജിഎസ്എസ് ജനറല്‍ സെക്രട്ടറി എം.ആര്. രാജേഷ്, പിടിഎ പ്രസിഡന്റ് വി.എസ്. സുമേഷ്, ഒഎസ്എ പ്രസിഡന്റ് കെ.ഡി. ചന്ദ്രബോസ്, സ്കൂള്‍ ലീഡര്‍ ഗോവിന്ദ് ഗോകുല്‍ എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ മാനേജര്‍ കെ.വി. ജിനരാജദാസന്‍ സ്വാഗതവും, ഹെഡ്മിസ്ട്രസ്് ദീപ ആന്റണി നന്ദിയും പറഞ്ഞു. ബിഡിഒ ദിവ്യ കുഞ്ഞുണ്ണി, എല്‍എസ്ജിഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ ജയ എന്നിവര്‍ സംബന്ധിച്ചു.

മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കണം; പൊറത്തിശേരി വീ വണ്‍ നഗര്‍ നിവാസികളുടെ സമരം 18 ാം വാരത്തിലേക്ക്
ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം
തളിയക്കോണം ബാപ്പുജി സ്റ്റേഡിയം; നിര്‍മാണം പൂര്‍ത്തിയായില്ല
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
ട്രാന്‍സ്ഫോര്‍മര്‍ പുനഃസ്ഥാപിക്കാത്തത്; തെക്കുംപാടത്തെ കര്‍ഷകര്‍ ദുരിതത്തില്‍