കെഎസ്എസ്പിഎ പഞ്ചദിന സത്യാഗ്രഹസമരത്തിന്റെ സമാപനം ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത പഞ്ചദിന സത്യാഗ്രഹം സമാപിച്ചു. നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സബ് ട്രഷറിക്ക് മുന്നില്‍ നടത്തിയ പഞ്ചദിന സത്യാഗ്രഹസമരത്തിന്റെ സമാപനം ഡിസിസി ജില്ലാ ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സി.എസ്. അബ്ദുള്‍ ഹഖ് അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് മോഹന സുധന് മുഖ്യാതിഥിയായി പങ്കെടുത്തു. സംസ്ഥാന കൗണ്‍സില്‍ അംഗം പി.യു. വിത്സണ്, ജില്ല ജോയിന്റ് സെക്രട്ടറി കെ.ബി. ശ്രീധരന്, സെക്രട്ടറി എ.സി. സുരേഷ്, എ.എന്‍. വാസുദേവന്‍, പി.ഐ. ജോസ്, കെ. കമലം, കെ. വേലായുധന്, കെ. രാജന്, വി.കെ. ലൈല, പി. കൃഷ്ണകുമാര്‍, പി.കെ. ശിവന് എന്നിവര്‍ പ്രസംഗിച്ചു. പെന്‍ഷന്‍കാരെ വഞ്ചിച്ച സംസ്ഥാന ബഡ്ജറ്റില്‍ യോഗം പ്രതിഷേധിച്ചു. അസോസിയേഷന് മുന്‍ സംസ്ഥാന പ്രസിഡന്റ് അയത്തില്‍ തങ്കപ്പന് അനുസ്മരണം നടത്തി.

ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം