കുട്ടംകുളം മതില് ഉടന്‍ പുനര്‍നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് വാര്‍ഡ് കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ സത്യാഗ്രഹസമരം

ഇരിങ്ങാലക്കുട: അപകടാവസ്ഥയില്‍ തുടരുന്ന ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രം കുട്ടംകുളം മതില് ഉടന്‍ പുനര്‍നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് വാര്‍ഡ് കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ സത്യാഗ്രഹസമരം. ദേവസ്വം ഓഫീസ് പരിസരത്ത് ആരംഭിച്ച സമരം ബിജെപി മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള മഴയില്‍ തകര്‍ന്ന മതിലിന്റെ പുനര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ദേവസ്വവും നഗരസഭയും നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്ന് മണ്ഡലം പ്രസിഡന്റ് ആവശ്യപ്പെട്ടു. ബൂത്ത് പ്രസിഡന്റ് സുകുമാരന്‍ പനങ്ങാട്ട് അധ്യക്ഷനായിരുന്നു. മണ്ഡലം ജനറല്‍ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, കൗണ്‍സിലര്‍മാരായ സന്തോഷ് ബോബന്, അമ്പിളി ജയന്, സരിത സുഭാഷ്, ഭാരവാഹികളായ ബൈജു കൃഷ്ണദാസ്, രമേഷ് അയ്യര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.